Skip to main content

ക്വിസ് മത്സരം നടത്തി

മഹാത്മഗാന്ധിയുടെ 150 ജ•വാര്‍ഷികവും ഖാദി പ്രസ്ഥാനത്തിന്റെ 100   വാര്‍ഷികവും പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്‌കൂള്‍ / കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി  മഹാത്മാ ഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും  വിഷയത്തില്‍ ജില്ലാതല ക്വിസ് മത്സരം നടത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 12  
സ്‌കൂളുകളും കോളേജ് വിഭാഗത്തില്‍ എട്ട്  കോളേജുകളും മത്സരത്തില്‍ പങ്കെടുത്തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.ഇ.എസ്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മമ്പാടിന്റെ  ഇ അക്മല്‍ഷാ, ടി. റാസല്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കോളേജ് വിഭാഗത്തില്‍  തിരൂരങ്ങാടി പി എസ് എം ഒ കോളേജിന്റെ ഫസല്‍ റഹ്മാന്‍, മുര്‍ഷിദാ കെ എന്നിവരടങ്ങിയ ടീം വിജയികളായി.
 മറ്റു സ്ഥാനങ്ങള്‍  ഹൈസ്‌ക്കൂള്‍ വിഭാഗം രണ്ടാം സ്ഥാനം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുറത്തൂര്‍ (ദീപക് പി , അരവിന്ദ് വി.യു ), മൂന്നാം സ്ഥാനം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുവൂര്‍ (ഫര്‍ഹത് .എം , വര്‍ഷ പി ) കോളേജ് വിഭാഗം രണ്ടാം സ്ഥാനം എം.ഇ.എസ്.മമ്പാട് (ഗരീബ് നവാസ് കെ കെ , ഹസൈന്‍ ഷെരീഫ് കെ ) മൂന്നാം സ്ഥാനം ഗവണ്‍മന്റ് കോളേജ് മലപ്പുറം ( അമ്നാ എം , തസ്രീഫാ സെറിന്‍ സി ).വിജയികള്‍ക്കുള്ള മൊമെന്റോ , ക്യാഷ് പ്രൈസ് തുടങ്ങിയവ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ , ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ , ഇന്ത്യന്‍ ബാങ്ക് മാനേജര്‍ ഷെഫീക് എന്നിവര്‍ വിതരണം ചെയ്തു . യോഗത്തില്‍ മലപ്പുറം ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട്  ഓഫീസര്‍ സിയാവുദീന്‍ , സജീവ് എന്നിവര്‍ സംസാരിച്ചു.

 

date