വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
ഈരാറ്റുപേട്ട ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ വരുന്ന തിടനാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ സൗത്ത്, തലനാട്, മൂന്നിലവ് എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയില്‍ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരായിരിക്കണം അപേക്ഷകര്‍. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുത്തും വായനയും അറിയാവുന്നവരും എസ്.എസ്.എല്‍.സി പാസ്സാകാത്തവരും ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18-46-നും മദ്ധ്യേ. അപേക്ഷയുടെ മാതൃക ഈരാറ്റുപേട്ട ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍നിന്നും ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്‌ടോബര്‍ 20 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 04822-273356
(കെ.ഐ.ഒ.പി.ആര്‍-2117/18)
- Log in to post comments