Skip to main content

'സ്പെക്ട്രം ജോബ് ഫെയര്‍ 2017' 30ന് മലമ്പുഴയില്‍

 

    സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐ.റ്റി.ഐ.കളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് തൊഴില്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ വ്യവസായ പരിശീലന വകുപ്പ് ജില്ലയില്‍ 'സ്പെക്ട്രം ജോബ് ഫെയര്‍ 2017' നടത്തും. നവംബര്‍ 30ന് മലമ്പുഴ ഐ.റ്റി.ഐ.യിലാണ് മേള സംഘടിപ്പിക്കുക. മേളയുടെ ഉദ്ഘാടനം രാവിലെ 10ന്  കെ.ബാബുഎം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി അധ്യക്ഷയാവും. 
    പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്കും സര്‍ക്കാര്‍ -സ്വകാര്യ ഐ.റ്റി.ഐ.കളില്‍ നിന്നും 2017ല്‍ എന്‍.റ്റി.സി/എസ്.റ്റി.സി നേടിയവര്‍ക്കും തൊഴില്‍ ദാതാക്കളായ സ്ഥാപനങ്ങള്‍ക്കും   ശറേഷീയളമശൃ.ശില്‍ രജിസ്ട്രേഷന്‍ ചെയ്യാം. ഫോണ്‍ : 0491 2815161, 9562738818,9020836717.

date