Skip to main content
പാലക്കാട് ക്ലസ്റ്റര്‍തല ഫുട്ബോള്‍ മത്സരത്തില്‍  വിജയികളായ മങ്കര യങ് വിങ്സ് ക്ലബിന് നെഹ്റു യുവ കേന്ദ്ര യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ ട്രോഫി നല്‍കുന്നു.

നെഹ്റു യുവ കേന്ദ്ര ക്ലസ്റ്റര്‍തല കായിക മത്സരങ്ങള്‍

 

    നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാലക്കാട് ക്ലസ്റ്റര്‍തല ഫുട്ബോള്‍ മത്സരത്തില്‍ കടുക്കാംകുന്ന് യുവദര്‍ശനയെയാണ് പരാജയപ്പെടുത്തി മങ്കര യങ്ങ് വിങ്സ് ക്ലബ് വിജയികളായി. വോളിബോളില്‍ മലമ്പുഴ എവര്‍ഷൈന്‍ ക്ലബ്ബ് ജേതാക്കളായി. കൊടുമ്പ് യൂത്ത് ക്ലബ്ബാണ് റണ്ണര്‍ അപ്പ്. ഷട്ടില്‍ ബാഡ്മിന്‍റണില്‍ ഗാന്ധിനഗര്‍  യൂത്ത് ക്ലബ്ബ് ജേതാക്കളായി.
    ശ്രീകൃഷ്ണപുരം ക്ലസ്റ്റര്‍ തല ഫുട്ബോള്‍ മത്സരത്തില്‍ മഹാത്മ ദേശീയ വായനശാല ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് വിജയികളായി. പുല്ലേക്കടവ് ലക്കിസ്റ്റാര്‍ ക്ലബ്ബാണ് റണ്ണേഴ്സ് ആയത്. വോളിബോളില്‍ പുലാപ്പറ്റ പി.ആര്‍.സി ക്ലബ്ബ് വിജയികളായി. യാസ് ക്ലബ്ബ് വലിയട്ടയാണ് റണ്ണേഴ്സ്. പി.ആര്‍.മീന, കെ.രാഹുല്‍, കെ.സൗമ്യ, കെ.വിനോദ് കുമാര്‍, ഗിരീഷ് ഗുപ്ത എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു.
 

date