Skip to main content

ഇ-ലേലം

 

വരാപ്പുഴ സർക്കാർ തടി ഡിപ്പോയിൽ ഗൃഹ നിർമാണാവശ്യം മുൻ നിർത്തി മേൽത്തരം തേക്ക് തടികൾ 121 എണ്ണം, 37.156 ക്യുബിക് മീറ്റർ വില്പനയ്ക്കുണ്ട്. തടികൾ ആവശ്യമുള്ളവർ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള അംഗീകൃത പ്ലാൻ, കാലാവധി കഴിയാത്ത അനുമതിപത്രം, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ്, എന്നിവയുടെ ഒറിജിനലും, പകർപ്പും സഹിതം 28-06-2024 രാവിലെ 10.30 ന് ഈ ഡിപ്പോയിൽ ഹാജരാകണം. ആദ്യം വരുന്നവർക്ക് മുൻഗണനക്രമത്തിൽ തടികൾ തിരഞ്ഞെടുക്കാവുന്നതാണ്. പരമാവധി 5 ക്യുബിക് മീറ്റർ തടികൾ വാങ്ങാവുന്നതാണ്. തടികളുടെ വിലയും അളവും തടികളിലും ഓഫീസ് നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിലയും ഗുണനിലവാരവും സ്വയം പരിശോധിച്ചു ബോധ്യപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും മറ്റ് നിബന്ധനകൾക്കായും ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 8547604408, 0484-2545660 ഫോൺ നമ്പറുകളിലോ, നേരിട്ടോ ഓഫീസിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്. വനം വകുപ്പ് ഓൺലൈനായി നടത്തിവരുന്ന ഇ-ലേലങ്ങളിൽ നിന്നും ആവശ്യക്കാർക്ക് തേക്ക് ഉൾപ്പടെ ലഭ്യമായ മറ്റ് തടികളും വാങ്ങാവുന്നതാണ്.

date