Skip to main content

വാക് -ഇൻ-ഇന്റർവ്യൂ -പൊളിറ്റിക്കൽ സയൻസിൽ ഗസ്റ്റ്ഫാക്കൽറ്റി

 

കളമശ്ശേരിയിലുള്ള നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസിൽ) പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ആവശ്യമുള്ള ഗസ്റ്റ്  ഫാക്കൽറ്റികളെ നിയമിയ്ക്കുന്നതിലേക്കായി ജൂൺ 28  നു രാവിലെ 10-ന് വാക്- ഇൻ- ഇന്റർവ്യൂ നടത്തുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്തമാർക്കും , യുജിസി നെറ്റുമാണ്  നിശ്ചിത യോഗ്യത. നേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. മതിയായ യോഗ്യതയുള്ള വിരമിച്ച അധ്യാപർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. പ്രതിഫലം മണിക്കൂറടിസ്ഥാനത്തിൽ ആയിരം രൂപയും യാത്രാബത്തയുമാണ്  നിശ്ചയിച്ചിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ കൊടുത്തിരിയ്ക്കുന്ന നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും യോഗ്യതകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടേയും അസലും പകർപ്പുകളും സഹിതം ജൂൺ 28- ന് രാവിലെ 10-ന്  കളമശേരിയിലുള്ള നുവാൽസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ ഹാജരാകണം.

date