Post Category
നിയമസഭ സമിതി സിറ്റിങ് ഒക്‌ടോബര്‍ മൂന്നിന്
കാക്കനാട്: കേരള നിയമസഭ സമിതിയുടെ ഹരജികള്‍ സംബന്ധിച്ച സമിതി ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തുകയും ജില്ലയില്‍നിന്നു ലഭിച്ച ഹരജികളില്‍ ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുക്കുകയും ചെയ്യും. പൊതുജനങ്ങളില്‍നിന്നും സംഘടനകളില്‍നിന്നും പരാതികള്‍ സ്വീകരിക്കും. കൊച്ചി റിഫൈനറിയുടെ സമീപത്തുള്ള അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ കമ്പനി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉച്ചയ്ക്ക് 2.30ന് അമ്പലമേട് ഫാക്ട് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും.
date
- Log in to post comments