Skip to main content

യൂത്ത് ആക്ഷന്‍ ഫോഴ്‌സ് രൂപീകരണം:  യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം

 

 

കാക്കനാട്: പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതില്‍ യുവജനങ്ങളുടെ പങ്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുവജനക്ഷേമബോര്‍ഡ് രൂപീകരിക്കുന്ന കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സില്‍ അംഗമാകാന്‍ യുവതീയുവാക്കള്‍ക്ക് അവസരം.  സന്നദ്ധതയും കഴിവുമുള്ള 18നും 30 വയസ്സിനുമിടയില്‍ പ്രായമുള്ള ഒരു ലക്ഷം യുവതീയുവാക്കളെ തെരഞ്ഞെടുത്ത് ഫോഴ്‌സ് രൂപീകരിക്കും.  ഇതില്‍നിന്നും ശാരീരികക്ഷമതയും അര്‍പ്പണബോധവുമുള്ള 100 യുവജനങ്ങളെ വീതം തെരഞ്ഞെടുത്ത് ജില്ലാടിസ്ഥാനത്തില്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കും.  താല്‍പര്യമുള്ളവര്‍ ജില്ലാ യുവജനകേന്ദ്രവുമായി ബന്ധപ്പെടണം.  ഫോണ്‍ 07842428071.

date