Post Category
ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ്
ആലപ്പുഴ: ജില്ല സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ എൽ.ബി.എസ്. സെന്റർ മുഖേന സൗജന്യമായി നാലു മാസം ദൈർഘ്യമുള്ള ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ് ഒക്ടോബർ ആദ്യ ആഴ്ച മുതൽ നടത്തും. താൽപര്യമുള്ളവർ 55 വയസിൽ താഴെ പ്രായമുള്ളതും വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ളവരുമായ വിമുക്തഭടന്മാർ, വിമുക്തഭട വിധവകൾ, ആശ്രിതർ എന്നിവർ 0477-2245673 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.
date
- Log in to post comments