Skip to main content

സ്വകാര്യഭൂമിയിലെ തടി ഉല്പാദനം : ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

 

ആലപ്പുഴ: സ്വകാര്യ ഭൂമിയിലെ തടി ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും തടിയിനങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകൾക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായം നൽകുന്നു.

 

തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്വുഡ്, കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകൾ നട്ടുവളർത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 50 മുതൽ 200 തൈകൾ വരെ നട്ടുവളർത്തുന്നവർക്ക് തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതൽ 400 വരെ തൈ ഒന്നിന് 40 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപ) 401 മുതൽ 625 വരെ തൈ ഒന്നിന് 30 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16000 രൂപ) ധനസഹായം ലഭിക്കും.

 

കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും അതത് ജില്ലാ സോഷ്യൽ ഫോറസ്ട്രി ഓഫീസുകളിൽ നിന്നും, വനം വകുപ്പിന്റെ ംംം.ളീൃലേെ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ.് പൂരിപ്പിച്ച അപേക്ഷകൾ 2018 ഒക്ടോബർ 15 നകം സോഷ്യൽഫോറസ്ട്രി അസി. കൺസർവേറ്റർ/റെയിഞ്ച്ഓഫീസർ കാര്യാലയങ്ങളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുതാണ്. 

 

തിരുവനന്തപുരം - 0471-2360462,9447979135, കൊല്ലം - 0474-2748976, 9447979132, പത്തനംതിട്ട- 0468-2243452, 9447979134, ആലപ്പുഴ - 0477-2246034, 9447979131, കോട്ടയം- 0481-2310412, 9447979133, ഇടുക്കി- 0486-2232505,9447979142, എറണാകുളം- 0484-2344761,9447979141, തൃശൂർ- 0487-2320609,9447979144, പാലക്കാട് - 0491-2555521, 9447979143, മലപ്പുറം - 0483-2734803,9447979154, കോഴിക്കോട് - 0495-2416900, 9447979153, വയനാട് - 0493-6202623, 9447979155, കണ്ണൂർ-0497-2705105, 9447979151, കാസർഗോഡ് - 0499-4255234, 9447979152.

 

ലളിതകലാ അക്കാദമി സമാഹരിച്ച

14.70 ലക്ഷം

ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

 

ആലപ്പുഴ: പ്രളയ ദുരിത ബാധിതർക്ക് കൈ താങ്ങാവാനും നവ കേരള സൃഷ്ടിക്ക് തുക സമാഹരിക്കാനുമായി കല മാധ്യമമാക്കി കേരള ലളിതകലാ അക്കാദമി സമാഹരിച്ച 14.70 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. ചെയർമാൻ നേമം പുഷ്പരാജ് സെക്രട്ടറി  പൊന്ന്യം ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

 

date