Skip to main content

ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം  ഇന്ന്

 

                ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്ന് (നവംബര്‍ 28 ) രാവിലെ 9 ന്  സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ സഹദേവന്‍,സംസ്ഥാന യുവജന  ക്ഷേമ അംഗം ബിജു കണ്ടക്കൈ ,വിവിധ ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.നവംബര്‍ 26 മുതലാണ് കേരളോത്സവം ആരംഭിച്ചത്. സമാപന സമ്മേളനം നവംബര്‍ 30 ന് വൈകുന്നേരം 4 ന് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ഉച്ചക്ക് 2.30 ന് സാംസാക്കാരിക ഘോഷയാത്ര നടക്കും.  ജില്ലാ കളക്ടര്‍ എസ് സുഹാസ് സമ്മാനദാനം നിര്‍വ്വഹിക്കും. വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും.കലാ മത്സരങ്ങള്‍ 29,30 തിയ്യതികളിലായി ഗവ. സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,ടൗണ്‍ ഹാള്‍  എന്നിവടങ്ങളില്‍ നടക്കും.

 

date