Post Category
ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായവുമായി പ്രവാസി വാട്‌സ്ആപ്പ് കൂട്ടായ്മയും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായവുമായി പ്രവാസി വാട്‌സ്ആപ്പ് കൂട്ടായ്മയും. വോയ്‌സ് ഓഫ് കോന്നി പ്രവാസി എന്ന പ്രവാസി വാട്‌സ്ആപ്പ് കൂട്ടായ്മ ശേഖരിച്ച 60000 രൂപയുടെ ചെക്ക് കളക്ടര്‍ പി.ബി നൂഹിന് വാട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ കൈമാറി. നാല് വര്‍ഷത്തോളമായി കാരുണ്യപ്രവര്‍ത്തന രംഗങ്ങളില്‍ സജീവമാണ് വോയ്‌സ് ഓഫ് കോന്നി പ്രവാസി കൂട്ടായ്മ. 35 അംഗങ്ങളാണ് ഈ വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ ഉള്ളത്. അഷ്‌റഫ് പുളിഞ്ചാണിയില്‍, അജി ഹസന്‍കു്ട്ടി, അസീംഖാന്‍, സിറാജ് എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്. (പിഎന്‍പി 4146/18)
date
- Log in to post comments