Skip to main content

ഖാദി ബോര്‍ഡ് വായ്പ; പിഴപലിശ ഇല്ലാതെ കുടിശിക അടക്കാം

 

കൊച്ചി:  ഖാദി ബോര്‍ഡില്‍ നിന്നും സി ബി സി പദ്ധതി പ്രകാരം വിവിധ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് വായ്പ എടുത്ത സംരംഭകരില്‍ വായ്പ കുടിശിക ഉളളവര്‍ക്ക്, മഹാത്മാഗാന്ധിയുടെ 150-ാം ജ• വാര്‍ഷികത്തോടനുബന്ധിച്ച് 2018 ആഗസ്റ്റ് 15 മുതല്‍ ആറു മാസത്തേക്ക് പിഴപ്പലിശ ഈടാക്കാതെ ലോണ്‍ കുടിശിക അടച്ചു തീര്‍ക്കാന്‍ അവസരം നല്‍കി ഖാദി കമ്മീഷന്‍ ഉത്തരവായി. ഈ ആനുകൂല്യം വായ്പ കുടിശികയുളള എല്ലാ സംരംഭകരും പ്രയോജനപ്പെടുത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2339080.

date