Skip to main content

സ്വാമിവിവേകാനന്ദന്റെ സന്ദര്‍ശനം വാര്‍ഷികാഘോഷം ഡിസംബര്‍ 5ന് കല്‍പ്പറ്റയില്‍

 

                സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 5ന് കല്‍പ്പറ്റയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കേരള ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ നൂറോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന മെഗാ ഷോ, സെമിനാര്‍, ക്വിസ് മത്സരം എന്നിവ നടക്കും.  മെഗാ ഷോ 5ന് വൈകീട്ട് 5 മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ അരങ്ങേറും.  രാവിലെ 10ന് കളക്‌ട്രേറ്റില്‍ 'സ്വാമി വിവേകാനന്ദന്റെ ജീവിതവും കേരള ചരിത്രവും' എന്ന വിഷയത്തെ അധികരിച്ച് ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം നടത്തും.  ഉച്ചയ്ക്ക് 2 മണിക്ക് ലക്കിടി ഓറിയന്റല്‍ കോളേജില്‍ നടക്കുന്ന സെമിനാറില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.

 

date