Skip to main content

അവധിക്കാലം ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി എന്‍.എസ്.എസ്. യൂണിറ്റുകള്‍

 

                ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്രിസ്തുമസ് അവധിക്കാലത്ത് ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ ജലസംരക്ഷണ ദശദിന ക്യാമ്പുകളാക്കും.  ജില്ലയില്‍ 51 എന്‍.എസ്.എസ്. യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.  എല്ലാ തദ്ദേശ ഭരണ സ്ഥാപനത്തിലും രൂപീകരിക്കപ്പെട്ട ഹരിതകേരളം മിഷന്‍ സമിതിയുമായി കൂടിയാലോചന നടത്തി പ്രദേശത്താവശ്യമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്ന് എന്‍.എസ്.എസ്. ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.ജെ. ജോസഫ് അറിയിച്ചു. വരള്‍ച്ച മുന്‍കൂട്ടി കണ്ട് ജലസ്‌ത്രോതസുകളുടെ നവീകരണം, സംരക്ഷണം, ജൈവ തടയണ നിര്‍മ്മിക്കല്‍, വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, പുഴയിലെ തുരുത്തുകള്‍ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പില്‍ നടക്കുക.  ഡിസംബര്‍ 1ന് ജില്ലയിലെ മുഴുവന്‍ എന്‍.എസ്.എസ്. യൂണിറ്റിലെയും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കായി ജില്ലാ ആസൂത്രണഭവനില്‍ പരിശീലപ പരിപാടി സംഘടിപ്പിക്കും.

date