Skip to main content

എം.സി.എ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഓപ്ഷൻ സമർപ്പണം ജൂലൈ 24 മുതൽ 26 വരെ

        2024-25 അദ്ധ്യായന വർഷത്തെ  മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (എം.സി.എ റഗുലർകോഴ്സിന്റെ പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 2024 ജൂലൈ 24, ഉച്ചയ്ക്ക് ഒരു മണി മുതൽ മുതൽ ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കാം. ഓപ്ഷനുകൾ  സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 26. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

          പി.എൻ.എക്‌സ്. 3110/2024

date