Skip to main content

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ഓപ്ഷൻ സമർപ്പിക്കാൻ അവസരം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്  ആദ്യഘട്ട അലോട്ട്‌മെന്റിന് മുൻപായി ഓപ്ഷൻ സമർപ്പിക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് രണ്ടാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടുന്നതിനായി ഓപ്ഷൻ സമർപ്പിക്കാം. അവസാനതീയതി ജൂലൈ 26ന് ഉച്ചയ്ക്ക് ഒരു മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364.

          പി.എൻ.എക്‌സ്. 3111/2024

date