Skip to main content

ലോക എയ്ഡ്‌സ് ദിനാചരണം: ആലോചന യോഗം ചേർന്നു

 

ആലപ്പുഴ: ഡിസംബർ ഒന്നിലെ ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ആലോചന യോഗം ചേർന്നു. വിവിധ പരിപാടികളോടെ വിപുലമായി ദിനാചരണം സംഘടിപ്പിക്കാൻ കളക്ടറേറ്റിൽ എ.ഡി.എം. ഐ. അബ്ദുൾ സലാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നടക്കും. 

ഡെപ്യൂട്ടി ഡി.എം.ഒ.മാരായ ഡോ. ജമുന വർഗീസ്, ഡോ. സിദ്ധാർത്ഥൻ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. ലതിക, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. രതീഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സുജ ഈപ്പൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, ജില്ലാ ലേബർ ഓഫീസർ ബി. ശ്രീകുമാർ, എബിൻ പി. തോമസ്, ലിജോ പീറ്റർ, ശാലിനി ബാബു, വരദദേവി എന്നിവർ പങ്കെടുത്തു. 

 

(പി.എൻ.എ.2861/17)

 

 

date