Skip to main content

*പ്രവേശന പരീക്ഷ ജൂലൈ 30 ന്*

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ ഏഴ്, എട്ട് ക്ലാസുകളില്‍ ഒഴിവുവന്ന സീറ്റുകളിലേക്ക് ജൂലൈ 30 ന് രാവിലെ 11 ന് പ്രവേശന പരീക്ഷ നടത്തും. നിലവില്‍ ഏഴ്, എട്ട് ക്ലാസുകളില്‍ അധ്യയനം നടത്തുന്ന പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. ഫോണ്‍ 04936-296095, 8943713532

date