Skip to main content

വോട്ടർപട്ടിക പുതുക്കൽ:  ജില്ലയിൽ 2607 അപേക്ഷകൾ

 

ആലപ്പുഴ: തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നവംബർ 20 വരെ ജില്ലയിൽ 2607 അപേക്ഷകൾ ലഭിച്ചു. കളക്ടറേറ്റിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടിക നിരീക്ഷക സുമന എൻ. മേനോന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ ജില്ലാ കളക്ടർ ടി.വി. അനുപമയാണ് ഇക്കാര്യം അറിയിച്ചത്. 

 

അരൂർ നിയോജകമണ്ഡലം-296, ചേർത്തല-308, ആലപ്പുഴ-272, അമ്പലപ്പുഴ-315, കുട്ടനാട്-162, ഹരിപ്പാട്-311, കായംകുളം-381, മാവേലിക്കര-355, ചെങ്ങന്നൂർ-207 എന്നിങ്ങനെയാണ് പുതുക്കൽ അപേക്ഷ ലഭിച്ചിട്ടുള്ളത്.

 

2019 ജനുവരി ഒന്നിലെ പ്രായം അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കുന്നത്. നവംബർ 30 ആണ് അവസാന തീയതി. മരണമടഞ്ഞ 1095 പേരെ വോട്ടർപട്ടിയിൽനിന്ന് നീക്കംചെയ്യുന്നതിനായി കണ്ടെത്തിയിട്ടുണ്ട്. 1109 പേർ താമസംമാറി. പ്രവാസികളായ 752 പേർ വോട്ടർപട്ടികയിൽ എൻറോൾ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

 

ഒക്‌ടോബർ 31ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 16,54,648 വോട്ടർമാരാണുള്ളത്. 8,66,005 സ്ത്രീകളും 7,88,643 പുരുഷൻമാരും. ഇതുപ്രകാരം അരൂർ നിയോജകമണ്ഡലം-1,85,720, ചേർത്തല-2,02,052, ആലപ്പുഴ-1,86,770, അമ്പലപ്പുഴ-1,64,023, കുട്ടനാട്-1,59,104, ഹരിപ്പാട്-1,80,738, കായംകുളം-1,95,577, മാവേലിക്കര-1,92,032, ചെങ്ങന്നൂർ-1,88,632 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. 

 

വോട്ടർ പട്ടിക നിരീക്ഷക സുമന എൻ. മോനോൻ, ജില്ലാ കളക്ടർ ടി.വി. അനുപമ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എസ്. മുരളീധരൻപിള്ള, തഹസിൽദാർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

 

 (പി.എൻ.എ.2862/17)

 

date