Post Category
സൗജന്യ പാചക പരിശീലനം
ആലപ്പുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്ര(ആര്‍.എസ്.ഇ.ടി.ഐ.)ത്തില്‍ 18-45 ഇടയില്‍ പ്രായമുള്ളവര്‍ക്കായി ആറ് ദിവസത്തെ സൗജന്യ പാചക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓണസദ്യ, വിവിധ പായസങ്ങള്‍, അച്ചാറുകള്‍, ഉപ്പേരികള്‍ ഇവയുടെ നിര്‍മാണം, വില്‍പന എന്നിവയിലാണ് പരിശീലനം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 12-ന് രാവിലെ 10.30-ന് അഭിമുഖത്തിനായി കലവൂര്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ് കോംപ്ലക്‌സ്‌കില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.ഇ.ടി.ഐയില്‍ എത്തണം.
date
- Log in to post comments