Post Category
ഒരു ദിവസത്തെ കളക്ഷൻ നൽകി മഹാദേവൻ ബസ്
കോട്ടയം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒരു ദിവസത്തെ കളക്ഷൻ തുകയായ 24,660 രൂപ നൽകി സ്വകാര്യബസ് ഉടമയും ജീവനക്കാരും. തിരുവാർപ്പ്-കുമരകം-വടവാതൂർ റൂട്ടിലോടുന്ന മഹാദേവൻ ബസിന്റെ ഒരു ദിവസത്തെ കളക്ഷനാണ് ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്. കണ്ടക്ടർ സനീഷ്‌കുമാറും, ഡ്രൈവർ രാമകൃഷ്ണനും തങ്ങളുടെ വേതനവും വേണ്ടെന്നുവച്ചു. ബസ് ഉടമ കെ.ആർ. അനീഷും കണ്ടക്ടർ സനീഷ്‌കുമാറും ചേർന്നാണ് തുക കളക്‌ട്രേറ്റിലെത്തി ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറിയത്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.
date
- Log in to post comments