Skip to main content
റേഷന്‍ കാര്‍ഡ് വിതരണo

റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം കാര്‍ഡുകളുടെ വിതരണം തുടങ്ങി രേഖകള്‍ ലഭ്യമാക്കാന്‍ അദാലത്ത്  മാതൃകയില്‍ ക്യാമ്പ് സംഘടിപ്പിക്കും

വയനാട് ഉരുള്‍പൊട്ടലില്‍ റേഷന്‍ കാര്‍ഡ് നഷ്ടമയവര്‍ക്ക് പകരം കാര്‍ഡുകളുടെ വിതരണം തുടങ്ങി. ക്യാമ്പുകളില്‍ കഴിയുന്ന ആളുകളില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ പുഞ്ചിരി മറ്റത്തെ മൂന്ന് പേര്‍ക്കും ചൂരല്‍മല നിവാസികളായ അഞ്ച് പേര്‍ക്കുമാണ് റവന്യൂ മന്ത്രി കെ രാജന്‍ പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് രേഖകള്‍, തൊഴില്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സമ്പൂര്‍ണ്ണ പുനരധിവാസം നല്‍കുന്നതിന്റെ ആദ്യപടിയാണ് റേഷന്‍ കാര്‍ഡ് വിതരണമെന്ന് മന്ത്രി പറഞ്ഞു.  ക്യാമ്പുകളില്‍ വിവരശേഖരണം നടത്തി നഷ്ടപ്പെട്ട എല്ലാ രേഖകളും ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ അദാലത്ത് മാതൃകയില്‍ ഒരു ക്യാമ്പ്  മേപ്പാടിയില്‍ സംഘടിപ്പിക്കും. നഷ്ടപ്പെട്ട രേഖകള്‍ കൃത്യതയോടെ ലഭിക്കാനുള്ള സംവിധാനമൊരുക്കാന്‍ ജില്ലാ കളക്ടര്‍ക്ക്  നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സംവിധാനം ഒരുക്കിയ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രിസഭ ഉപസമിതി അംഗങ്ങളായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, ഒ. ആര്‍ കേളു, ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ജെ ജയദേവ്, ഭക്ഷ്യ കമ്മീഷന്‍ അംഗം വിജയലക്ഷ്മി, വൈത്തിരി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ രാജേന്ദ്രപ്രസാദ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ ബിനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date