പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക് കോളേജിൽ ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 13 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
കോഴ്സുകൾ: കമ്പ്യൂട്ടർ എൻജിനീയറിങ്, ഇൻസ്ട്രുമെന്റഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ്സ് മാനേജ്മെൻറ്
നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ നൽകുവാൻ ആഗ്രഹിക്കുന്നവരും രാവിലെ 10.30 മണിക്ക് മുമ്പായി എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും (എസ്എസ്എൽസി, ടിസി, കോൺഡക്ട് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്) സഹിതം ആവശ്യമായ ഫീസ് ഓൺലൈനായി അടക്കാൻ തയ്യാറായി കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഓരോ ദിവസവും ഹാജരാകുന്ന അപേക്ഷകരുടെ റാങ്ക് പട്ടിക തയ്യാറാക്കി സംവരണ തത്ത്വങ്ങൾ പാലിച്ചു പ്രവേശനം നൽകുന്നതാണ്. യോഗ്യത: എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/സിബിഎസ്ഇ/ഐസിഎസ്ഇ.
വിശദവിവരങ്ങൾക്ക് 9895916117, 9497644788, 9946457866 എന്നീ ഫോൺ നമ്പറിലോ www.polyadmission.org എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.
- Log in to post comments