Post Category
വാച്ച്മാന് ഒഴിവ്
ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളില്‍ രണ്ട് വാച്ച്മാന് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 18നും 41നും മധ്യേ പ്രായമുള്ള പട്ടികവര്ഗക്കാരായിരിക്കണം അപേക്ഷകര്‍. ഏഴാം ക്ലാസ് പാസായവരും പ്ലസ്ടുവില്‍ കവിയാത്ത വിദ്യാഭ്യാസയോഗ്യതയുള്ളവരുമായിരിക്കണം. അപേക്ഷ ഈ മാസം 15നകം റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04735 227703. (പിഎന്‍പി 4184/18)
date
- Log in to post comments