Post Category
ജെ.പി.എച്ച്.എന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ഗവ. അംഗീകൃത എ.എന്‍.എം കോഴ്സ് വിജയം, കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്സ് കൗൺസില്‍ രജിസ്ട്രേഷൻ എന്നിവയാണ് ജെ.പി.എച്ച്.എന് വേണ്ട യോഗ്യത. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദം, പി.ജി.ഡി.സി.എ/ ഡി.സി.എ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഇരു തസ്തികകളിലും മുന്‍ഗണന ലഭിക്കും. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് ജെ.പി.എച്ച്.എന്‍ തസ്തികയിലേക്കും 10.30 ന് ഡാറ്റാ എന്‍ട്രി ഓപ്പേറേറ്റര്‍ തസ്തികയിലേക്കും ഇന്റര്‍വ്യൂ നടക്കും. മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ.
date
- Log in to post comments