Skip to main content

എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് 

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് വി.ജെ.ടി ഹാളില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. അവാര്‍ഡുകളും മന്ത്രി സമ്മാനിക്കും.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂര്‍ എം.പി വിശിഷ്ടാതിഥിയായിരിക്കും. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യാതിഥിയായിരിക്കും. 'എന്റെ ആരോഗ്യം, എന്റെ അവകാശം' എന്ന സന്ദേശവുമായാണ് ഈ വര്‍ഷത്തെ ദിനാചരണം. ഡിസംബര്‍ ഒന്നിന് വിവിധ വകുപ്പുകളുടെയും സംഘടനകളുടേയും സഹകരണത്തോടെ രക്തദാന ക്യാമ്പ്, ഫ്‌ളാഷ് മോബ്, റെഡ് റിബണ്‍ അണിയിക്കല്‍, ദീപം തെളിയിക്കല്‍, വിവിധ മത്‌സരങ്ങള്‍, ഫോക് കാമ്പയിന്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംസ്ഥാന, ജില്ലാ, ഗ്രാമ തലങ്ങളില്‍ സംഘടിപ്പിക്കും.

എയ്ഡ്‌സ് ദിനാചരണത്തിന് മുന്നോടിയായി നവംബര്‍ 30ന് വൈകിട്ട് അഞ്ചിന് മ്യൂസിയം വളപ്പില്‍ ദീപം തെളിക്കല്‍ ചടങ്ങ് സംഘടിപ്പിക്കും. 

പി.എന്‍.എക്‌സ്.5065/17

date