Skip to main content

ആയുഷ് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നാഷണൽ ആയുഷ് മിഷൻ, ആയുഷ് ഹോമിയോപ്പതി വകുപ്പ്, വലിയവിള ഗവ.ഹോമിയോപ്പതി ഡിസ്‌പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ, ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇലിപ്പോട് ശ്രീ മഹാഗണപതി സേവാശ്രമത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷൈജു കെ.എസ് പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ പി.എസ് ദേവിമ, വലിയവിള ചീഫ് മെഡിക്കൽ ഓഫീസർ ഡോ.മഞ്ജു എന്നിവരും പങ്കെടുത്തു.

ക്യാമ്പിൽ 104 പേർ പങ്കെടുത്തു. രോഗനിർണയത്തോടൊപ്പം രക്തപരിശോധന, സൗജന്യ മരുന്ന് വിതരണം, ബോധവത്കരണ ക്ലാസ്, യോഗ പരിശീലനം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.

date