Skip to main content

സ്‌കഫോൾഡ് സ്‌ക്രീനിങ് ക്യാമ്പ് തുടങ്ങി

സമഗ്ര ശിക്ഷാ കേരളം ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന സ്‌കഫോൾഡ് സ്‌ക്രീനിങ് ക്യാമ്പ് തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ സി വിനോദ് അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. കെ വി ദീപേഷ്, ടിപി അശോകൻ, ഡോ. ജിനേഷ് കുമാർ എരമം, ആർ റീജ, ധീരജ് ദിലിപ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ രാജേഷ് കടന്നപ്പള്ളി സ്വാഗതവും എം വി ഉമേഷ് നന്ദിയും പറഞ്ഞു.
തെരഞ്ഞെടുത്ത കുട്ടികൾക്ക് അക്കാദമികവും സാമൂഹികവും സാമ്പത്തികവുമായ പിന്തുണ ഉറപ്പാക്കുകയാണ് സ്‌കഫോൾഡ് ലക്ഷ്യമിടുന്നത്. രണ്ടു വർഷക്കാലം വിവിധ മേഖലകളിൽ ക്യാമ്പുകൾ,  പഠനയാത്ര, കരിയർ നൈപുണി പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

(പടം: സമഗ്ര ശിക്ഷാ കേരളം ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന സ്‌കഫോൾഡ് സ്‌ക്രീനിങ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യുന്നു

date