Skip to main content

ശിശുക്ഷേമ സമിതിയുടെ ശിശുപരിപാലന കേന്ദ്രത്തിന് ദത്തെടുക്കല്‍ കേന്ദ്ര പദവി

സംസ്ഥാന ശിശുക്ഷേമ സമിതയുടെ കീഴില്‍ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ശിശു പരിപാലന കേന്ദ്രത്തിനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ദത്തെടുക്കല്‍ കേന്ദ്രമായി ഉയര്‍ത്തി സര്‍ക്കാര്‍ ലൈസന്‍സ് ലഭ്യമാക്കി.

മലപ്പുറം ജില്ലയില്‍ കാളമ്പാടിയിലാണ് ശിശുപരിപാലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.  ഈ കേന്ദ്രത്തില്‍ നാളിതുവരെ അനാഥരായ കുട്ടികളെ പരിപാലിക്കുകയാണ് ചെയ്തിരുന്നത്.  സ്ഥാപനം ദത്തെടുക്കല്‍ കേന്ദ്രമായി ഉയര്‍ത്തി ലൈസന്‍സ് ലഭ്യമായതോടെ ശിശുപരിപാലന കേന്ദ്രത്തിലെ കുട്ടികളെ ഇനിമുതല്‍ ദത്ത് നല്‍കാന്‍ കഴിയും.  15 കുട്ടികളെ പരിപാലിക്കാനുളള സൗകര്യങ്ങളാണ് മലപ്പുറം ശിശുപരിപലന കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

കുട്ടികളെ ദത്തെടുക്കാന്‍ ധാരാളം കുടുംബങ്ങള്‍ സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നും അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് കുട്ടികളോടുളള സംസ്ഥാന സര്‍ക്കാരിന്റെ കരുതലിന് ആക്കം കൂട്ടുന്നുവെന്ന് സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്.പി അറിയിച്ചു.

പി.എന്‍.എക്‌സ്.5067/17

date