Skip to main content

ഐ ഐ എച്ച് ആറും ഐസിഫോസും ധാരണാപത്രം ഒപ്പുവെച്ചു

കേരള സർക്കാർ ഇലക്ട്രോണിക്‌സ്വിവരസാങ്കേതികവിദ്യ വകുപ്പിനുകീഴിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ - ഹാർഡ്‌വെയർ ഗവേഷണ സ്ഥാപനമായ ഐസിഫോസും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിനു കീഴിലുള്ള ഹോർട്ടികൾച്ചറൽ രംഗത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ചും സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ധാരണാപത്രം ഒപ്പുവെച്ചു. സ്വതന്ത്ര ഹാർഡ്‌വെയർഐഒടികാലാവസ്ഥ നിരീക്ഷണംഎംൽ/എഐ തുടങ്ങിയ സാങ്കേതിക മേഖലയിലുള്ള ഐസിഫോസിന്റെ വൈദഗ്ധ്യവും കാർഷികമേഖലയിലുള്ള ഐഐഎച്ച്ആറിന്റെ വൈദഗ്ധ്യവും കാർഷിക/ഹോർട്ടികൾച്ചറൽ മേഖലയിൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരസ്പര സഹകരണത്തിന് ധാരണയിൽ എത്തിച്ചേർന്നത്. ബെംഗളൂരുവിലെ ഐഐഎച്ച്ആർ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഐഐഎച്ച്ആർ മേധാവി ഡോ. തുഷാർ കാന്തി ബെഹ്റയും ഐസിഫോസ് മേധാവി  ഡോ. സുനിൽ ടി ടി യും ധാരണാപത്രത്തിൽ ഒപ്പുവച്ചു.  ഐ ഐ എച്ച് ആർ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. ഇ . ശ്രീനിവാസ റാവുഡോ. സെന്തിൽ കുമരൻഡോ. ജി കരുണാകരൻഡോ. ശ്രീധർ കുട്ടംഐസിഫോസ് മാനേജർ ജയകുമാർ കെ.എസ് എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 3981/2024

date