വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന് (സെപ്റ്റംബർ 9)
സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ച് ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് കേരളത്തിലെ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവഹിക്കും. കിണവൂർ വാർഡിലെ നാലാഞ്ചിറയിലുള്ള സാംസ്കാരിക നിലയത്തിൽ വച്ചു ന ടക്കുന്ന ക്യാമ്പിന് ജി എ ഡി സെക്രട്ടേറിയറ്റ് ജി എ ഡി ചെറ്റിവിളാകം എന്നിവർ സംയുക്തമായി നേതൃത്വം നൽകുന്നു
രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്യാമ്പ്. പ്രേമേഹ രോഗ നിർണയം, നേത്രരോഗ പരിശോധന, വിളർച്ച രോഗ നിർണയം, വാർദ്ധക്യജന്യ രോഗ ചികിത്സകൾ, രക്ത പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. തുടർ ചികിത്സാക്കായി ചെട്ടിവിളാകം സർക്കാർ ആയുർവേദ ഡിസ്പെൻസറിയെ ആശ്രയിക്കാവുന്നതാണ്
ചടങ്ങിൽ കിണവൂർ വാർഡ് കൗൺസിലർ സുരകുമാരി അധ്യക്ഷയായിരിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജിത അതിയേടത്ത് മുഖ്യപ്രഭാഷണം നടത്തും.
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷൈജു കെ. എസ് പദ്ധതി വിശദീകരിക്കും.
പാതിരാപ്പള്ളി കൗൺസിലർ കസ്തൂരി, ചെട്ടിവിളാകം കൗൺസിലർ മീനാ ദിനേശ്, , തിരുവനന്തപുരം ജില്ലാ ടാസ്ക് ഫോഴ്സ് കൺവീനറും ജി എ ഡി സെക്രെട്ടറിയറ്റിലെ സീനിയർ മെഡിക്കൽ ഓഫീസറുമായ ഡോ. ശിവകുമാരി.പി, ജി. എ. ഡി ചെട്ടിവിളാകം മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് കെ. ജി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
- Log in to post comments