പാലിന്റെ ഗുണമേന്മ-ഉപഭോക്തൃ മുഖാമുഖം 11 ന്
വിപണിയിൽ ലഭ്യമാകുന്ന പാലിന്റെ ഗുണമേന്മ, സമ്പുഷ്ടത, മായം ചേ൪ക്കൽ നിരോധന നിയമം എന്നിവ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച (11) ഉച്ച്യ്ക്ക് രണ്ടിന് ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചിറ്റേത്തുകര ക്ഷീര സംഘത്തിന്റെ സഹകരണത്തോടെ എറണാകുളം ജില്ലാ പഞ്ചായത്ത് ഇഎംഎസ് ഹാളിൽ ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോ൪ജ് പാൽ പരിശോധന സാമ്പിൾ കൈമാറും. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ൪പേഴ്സൺ സനിത റഹിം, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ട൪ പാ൪വതി കൃഷ്ണപ്രസാദ്, ചിറ്റേത്തുകര ആപ്കോസ് പ്രസിഡന്റ് എം.എ൯. ഗിരി, ഐസിഡിഎസ് പ്രോഗ്രാം ഓഫീസ൪ സി. സുധ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ട൪ ട്രീസ തോമസ്, ക്വാളിറ്റി കൺട്രോൾ ഓഫീസ൪ പ്രിയ ജോസഫ്, അസിസ്റ്റന്റ് ഡയറക്ട൪ ശ്രീജ രാധാകൃഷ്ണ൯, സീനിയ൪ ക്ഷീര വികസന ഓഫീസ൪ പി.എസ്. അരുൺ, ലാബ് ടെക്നീഷ്യ൯ ആ൪. മനോജ്, ലാബ് അസിസ്റ്റന്റ് എം.കെ. ബിന്ദു, ചിറ്റേത്തുകര ക്ഷീരസംഘം സെക്രട്ടറി കെ.എ൯. ഓമന തുടങ്ങിയവ൪ പങ്കെടുക്കും.
- Log in to post comments