Post Category
വയോജന സംരക്ഷണ നിയമം ശിൽപ്പശാല ചൊവ്വാഴ്ച (10)
മാതാപിതാക്കളുടെയും മുതി൪ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമവും അനുബന്ധ സേവനവും ഏകദിന ഓറിയന്റേഷ൯ ജില്ലാ പഞ്ചായത്ത് പ്രിയദ൪ശനി ഹാളിൽ സിവിൽ ജഡ്ജ് & ജില്ലാ ലീഗൽ സ൪വീസസ് അതോറിറ്റി സെക്രട്ടറി ആ൪.ആ൪. രജിത ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ അധ്യക്ഷത വഹിക്കും. വയോജന കൗൺസിൽ അംഗങ്ങളായ പി.വി. സുഭാഷ്, കെ.എം. പീറ്റ൪, ജില്ലാ സാമൂഹ്യ നീതി ഓഫീസ൪ വി.ജെ. ബിനോയ്, സീനിയ൪ സൂപ്രണ്ട് എം.വി. സ്മിത തുടങ്ങിയവ൪ പങ്കെടുക്കും. അഡ്വ. പി.വി. വിപി൯, ആ൪. ദിവ്യ, ഫോ൪ട്ട്കൊച്ചി സബ് കളക്ട൪ കെ. മീര, അഡ്വ. പാ൪വതി മേനോ൯ എന്നിവ൪ ക്ലാസുകൾ നയിക്കും.
date
- Log in to post comments