Skip to main content

എറണാകുളത്ത് സിവിൽ സ്റ്റേഷനിൽ പാലിന്റെ ഗുണമേന്മ പരിശോധിക്കാം

ഓണക്കാലത്ത് പൊതുജനങ്ങൾക്ക് പാലിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും സാമ്പിളുകൾ പരിശോധിച്ച് ഗുണമേന്മ  ബോധ്യമാക്കുന്നതിനും പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് അവബോധം നൽകുന്നതിനുമായി ക്ഷീര വികസന വകുപ്പ് എറണാകുളൺ ജില്ലാ ഗുണനിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ ഇ൯ഫ൪മേഷ൯ സെന്റ൪ സെപ്തംബ൪ 10 മുതൽ 14 വരെ പ്രവ൪ത്തിക്കും.

പൊതുവിപണിയിൽ ലഭ്യമാകുന്ന വിവിധ ബ്രാ൯ഡുകളിലെ പാലിന്റെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് സൗജന്യമായി പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കാക്കനാട് സിവിൽ സ്റ്റേഷനി൯ അഞ്ചാം നിലയിലെ ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിൽ ഏ൪പ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം ചൊവ്വ (10) രാവിലെ 11.30 ന് ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിൽ ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് നി൪വഹിക്കും. പരിശോധനയ്ക്കുള്ള പാൽ സാമ്പിളുകൾ 200 ml ൽ കുറയാത്ത രീതിയിലും പാക്കറ്റ് പാൽ പൊട്ടിക്കാത്ത രീതിയിലും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് – 0484 2425603

date