ജില്ലാ ആയുർവേദ ആശുപത്രിക്ക് ഹരിത സ്ഥാപന സർട്ടിഫിക്കറ്റ്
ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹരിത കേരളം മിഷന്റെ ഗ്രീൻ പ്രോട്ടോക്കോൾ സംവിധാനം നിലവിൽ വന്നു. പേപ്പറിലും പ്ലാസ്റ്റിക്കിലും തെർമോകോളിലും നിർമ്മിതമായ എല്ലാത്തരം ഡിസ്പോസിബിൾ വസ്തുക്കളുടെയും ഉപയോഗം പൂർണമായും ഒഴിവാക്കിയും മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറച്ചും ജൈവമാലിന്യം പുനരുപയോഗപ്പെടുത്തിയും അജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിച്ചും ജലത്തിൻ്റെ ഉപയോഗവും ഊർജ്ജ സംരക്ഷണവും ഉറപ്പുവരുത്തിയുമാണ് ഹരിത പ്രോട്ടോകോൾ സർട്ടിഫിക്കറ്റ് ലഭ്യമായത്.
ആശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും "ശുചിത്വ കേരളം സുസ്ഥിര കേരളം" എന്നുള്ള ഹരിത കേരളം മിഷന്റെ സന്ദേശത്തെക്കുറിച്ചുള്ള ബോധവൽക്കരണം നൽകിയും പരിസര ശുചീകരണം പാലിച്ചുമാണ് ഇത് നടപ്പിലാക്കിയത്.
സർട്ടിഫിക്കറ്റ് വിതരണം ആശുപത്രിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
ടി ജെ വിനോദ്
എംഎൽഎ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. ഷർമദ് ഖാന് നൽകി ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായി ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ
എം.ജെ.ജോമി പങ്കെടുത്തു.
സീനിയർ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് വാര്യർ, ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റിയിലെ കെ.വി. ആൻ്റണി, സിൽവി സുനിൽ, ആൻ്റണി അറക്കൽ, എം. ആർ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ് രഞ്ജിനി പദ്ധതി വിശദീകരണവും സ്ഥാപനത്തിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും പദ്ധതി സംബന്ധിച്ച ബോധവൽക്കരണം ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിസ്സയും നൽകി.
- Log in to post comments