മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ - പി.ആര്‍.പി ചികിത്സ വൈത്തിരി താലൂക്ക് ആശുപത്രിയിലും
മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയയും പി.ആര്‍.പി ചികിത്സയും ഇനി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ലഭ്യമാവും. മുട്ട് തേയ്മാനത്തിന്റെ ശാശ്വത ചികിത്സയായ മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഏറെ നാളായി മുട്ടുവേദനയാല്‍ ദുരിതമനുഭവിച്ച വൈത്തിരി സ്വദേശിക്കാണ് സര്‍ജറി ചെയ്തത്. എല്ല് തേയ് മാനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മുട്ടുവേദന സര്‍ജറി കൂടാതെ ഫലപ്രദമായി ചികിത്സിക്കാനുള്ള പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്മ (പി. ആര്‍. പി) തെറാപ്പിയും ആശുപത്രിയില്‍ ആരംഭിച്ചു. സ്വകാര്യ മേഖലയില്‍ ഭാരിച്ച ചെലവ് വരുന്ന ചികിത്സകളാണ് കുറഞ്ഞ നിരക്കില്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ലഭ്യമാക്കുന്നത്. അസ്ഥിരോഗ വിഭാഗം ഡോക്ടര്‍മാരായ ഡോ. കെ. രാജഗോപാലന്‍, ഡോ. നിഖില്‍ നാരായണന്‍, ഡോ. ഐവിന്‍, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. സക്കീര്‍ ഹുസൈന്‍, ഡോ. സ്വാതി സുദന്‍, തിയേറ്റര്‍ ഇന്‍ -ചാര്‍ജ് റംല, നഴ്‌സിങ് ഓഫീസര്‍ മിനു ദേവസ്യ, ഒ.ടി ടെക്‌നീഷ്ന്‍ അഞ്ജലി, അഭിജിത്ത്, നഴ്‌സിങ് അസിസ്റ്റന്റ് സന്തോഷ്, ബിന്ദു എന്നിവര്‍ അടങ്ങുന്ന ടീമാണ് മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വഹിച്ചത്. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ. ടി. സിദ്ധീഖ് എം.എല്‍.എ ടീം അംഗങ്ങളെ അഭിനന്ദിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.കെ അസ്മ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍, അയിഷാബി, ഫൗസിയ, ബ്ലോക്ക് അംഗങ്ങളായ ഉഷാകുമാരി, ഏല്‍സി, എച്ച്.എം.സി മെമ്പര്‍മാരായ വര്‍ഗീസ്, ചിത്രകുമാര്‍, നാസര്‍, ഡി.എം.ഒ ഡോ. ദിനീഷ്, ഡി.പി.എം ഡോ. സമീഹ സൈതലവി, ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, നഴ്‌സിങ് സൂപ്രണ്ട് ആനിയമ്മ, ആശുപത്രി ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു
- Log in to post comments