ലോക സാക്ഷരതാ ദിനം ആചരിച്ചു
ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലോക സാക്ഷരതാ ദിനാചരണം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിലൂടെ സാക്ഷരത കൈവരിച്ച ജില്ലയിലെ പ്രായം കുറഞ്ഞ പഠിതാവ് എം.എം ബാബു, സാക്ഷരത ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിച്ച പ്രേരക് കെ.ശ്യാമള എന്നിവരെ അനുമോദിച്ചു. നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ ടോം ജോസ് അദ്ധ്യക്ഷനായ പരിപാടിയില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ കെ റഷീദ്, ഡയറ്റ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി. ലക്ഷ്മണന്‍, സീനിയര്‍ അധ്യാപകര്‍ ഡോ.ടി മനോജ് കുമാര്‍, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി ശാസ്തപ്രസാദ്, തുല്യതാ അധ്യാപകരായ എം.കെ. സുരേന്ദ്രന്‍, റിസോഴ്‌സ്‌പേഴ്‌സണ്‍ കെ.വി വത്സല, പ്രേരക് കെ. ഉഷ, ക്ലാസ് ലീഡര്‍മാരായ പി.എ ചെറിയാന്‍, ഇ.സി. റംലത്ത് എന്നിവര്‍ സംസാരിച്ചു.
- Log in to post comments