നിക്മാർ - ഐ.ഐ.ഐ.സി സംയുക്തമായി എക്സിക്യൂട്ടീവ് പ്രോഗ്രാം സംഘടിപ്പിച്ചു
പൂനെ ആസ്ഥാനമായും ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ കൂടി പ്രവർത്തിക്കുന്ന നിക്മാർ യൂണിവേഴ്സിറ്റി കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഐ.ഐ.ഐ.സിയുമായി ചേർന്ന് കോൺട്രാക്ട് മാനേജ്‌മെന്റ് ഇൻ കൺസ്ട്രക്ഷൻ എന്ന വിഷയത്തെ ആധാരമാക്കി മൂന്ന് ദിവസത്തെ എക്സിക്യൂട്ടീവ് പ്രോഗ്രാം സംഘടിപ്പിച്ചു. നിക്മാർ യൂണിവേഴ്സിറ്റി ചാൻസലർ പ്രൊഫ. അനിൽ കഷ്യപ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. നിർമ്മാണ മേഖലയിൽ ഓട്ടോമേഷന്റെയും ഡിജിറ്റലൈസേഷന്റെയും പ്രാധാന്യത്തെക്കുറിച്ചും നൈപുണ്യ വികസനത്തിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ഉദ്ഘാടന പരിപാടിയിൽ നിക്മാർ ഡയറക്ടർ ഡോ. പൂനം കഷ്യപ് ആശംസകൾ അർപ്പിച്ചു. ഐ.ഐ.ഐ.സി ഡയറക്ടർ പ്രൊഫ. സുനിൽ കുമാർ സ്വാഗതവും നിക്മാർ ഡീൻ ഡോ.സർബേഷ് മിഷ്റ നന്ദിയും രേഖപ്പെടുത്തി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ ഇന്ത്യയിലെ വിവിധ നിർമ്മാണ കമ്പനികളിൽ നിന്നും സർക്കാരിന്റെ വ്യത്യസ്ത വകുപ്പുകളിൽ നിന്നും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 30 ഓളം ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
പി.എൻ.എക്‌സ്. 4007/2024
- Log in to post comments