Post Category
അസൽ പ്രമാണ പരിശോധന
2024 ഏപ്രിൽ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം പരീക്ഷയെഴുതി വിജയിച്ചവരുടെ അസൽ പ്രമാണ പരിശോധന സെപ്റ്റംബർ 18 മുതൽ വ്യവസ്ഥകൾക്ക് വിധേയമായി പരീക്ഷയെഴുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നടത്തും. ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിനനും അനുവദിക്കുന്ന സമയപരിധിക്കുള്ളിൽ വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പ്രസ്തുത സമയപരിധിയിൽ ഹാജരാകുവാൻ സാധിക്കാത്തവർക്ക് പിന്നീട് അവസരം നൽകുന്നതാണ്. വിശദമായ നിർദേശം കെ-ടെറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 4009/2024
date
- Log in to post comments