Skip to main content

ലക്ചറർ ഒഴിവ്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ പുതുതായി ആരംഭിച്ച ഈവനിംഗ് വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്സിലേക്ക് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറർ തസ്തികയിലെ രണ്ട് താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 12 രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ബി.ടെക് / ബി.ഇ ഇൻ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് – ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. മണിക്കൂറിന് 300 രൂപ (പരമാവധി മാസം 15000) ആണ് വേതനം.

പി.എൻ.എക്‌സ്. 4021/2024

date