Skip to main content

പാചക വാതക സിലിണ്ടർ വിതരണ തൊഴിലാളികളുടെ ബോണസ് തർക്കം പരിഹരിച്ചു

സംസഥാനത്തെ ഗ്യാസ് ഏജൻസികളിൽ  പാചക വാതക സിലിണ്ടർ വിതരണം ചെയ്യുന്ന  തൊഴിലാളികളുടെ 2023-24 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കം പരിഹരിച്ചു.  

ബോണസ് / എക്സ്ഗ്രേഷ്യആയി തൊഴിലാളികൾക്ക് 16000/- രൂപ  ലഭിക്കും.  മേൽ തുകയേക്കാൾ കൂടുതൽ കഴിഞ്ഞ വര്ഷം ഏതെങ്കിലും ഏജൻസികൾ ബോണസ് / എക്സ്ഗ്രേഷ്യആയി നൽകിയിട്ടുണ്ടെങ്കിൽ മേൽ തൊഴിലാളികൾക്ക് ആനുപാതികമായ വർദ്ധനവ് കൂടി ഉറപ്പാക്കിയിട്ടുണ്ട്.

അഡിഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) കെ. ശ്രീലാൽ ന്റെ അധ്യക്ഷതയിൽ  ചേർന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികളുടെ  യോഗത്തിലാണ് തീരുമാനം.  യോഗത്തിൽ  ഡെപ്യൂട്ടി ലേബർ കമ്മിഷണർ (ആസ്ഥാനം) കെ.എസ് സിന്ധുവും തൊഴിലാളി തൊഴിലുടമ പ്രതിനിധികളും പങ്കെടുത്തു.

date