Skip to main content

നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾക്ക് തുടക്കമായി

നിയോജകമണ്ഡല തലത്തിലുള്ള സപ്ലൈകോയുടെ ഓണം ഫെയറുകൾക്ക് തുടക്കമായി. സബ്സിഡി സാധനങ്ങൾ ഫെയറുകളിൽ ലഭ്യമാണ്. ഇതിന് പുറമെ, സബ്സിഡി ഇതര നിത്യോപയോഗ സാധനങ്ങൾക്ക് 45 ശതമാനം വരെ വിലക്കുറവും,  ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ  50% വരെ വിലക്കുറവും സപ്ലൈകോ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും നൽകുന്നുണ്ട്.

കളമശ്ശേരി നിയോജകമണ്ഡലത്തിലെ നീരിക്കോട് മാവേലി സ്റ്റോറിലെ ഓണം ഫെയർ  വ്യവസായവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.  തൃപ്പൂണിത്തുറ സൂപ്പർമാർക്കറ്റിലെ ഓണം ഫെയർ ഉദ്ഘാടനം കെ ബാബു എംഎൽഎ നിർവഹിച്ചു.
പെരുമ്പാവൂർ സൂപ്പർമാർക്കറ്റ് നിയോജകമണ്ഡലതല ഓണം ഫെയർ എൽദോസ് കുന്നപ്പള്ളി എംഎൽഎ ,  അങ്കമാലി പീപ്പിൾസ് ബസാറിലെ ഓണം ഫെയർ റോജി എം ജോൺ എംഎൽഎ, കോലഞ്ചേരി സൂപ്പർമാർക്കറ്റിലെ ഓണം ഫെയർ ശ്രീനിജിൻ എംഎൽഎ, പിറവം ഹൈപ്പർമാർക്കറ്റിലെ ഓണം ഫെയർ അനൂപ് ജേക്കബ് എംഎൽഎ,  കോതമംഗലം സൂപ്പർമാർക്കറ്റിലെ ഓണം ഫെയർ ആന്റണി ജോൺ എംഎൽഎ , വൈപ്പിൻ നായരമ്പലം മാവേലി സ്റ്റോറിലെ ഓണം ഫെയർ ഉണ്ണികൃഷ്ണൻ എംഎൽഎ,
ആലുവ സൂപ്പർമാർക്കറ്റിലെ ഓണം ഫെയർ അൻവർ സാദത്ത് എംഎൽഎ, വൈറ്റില സൂപ്പർമാർക്കറ്റിലെ ഓണം ഫെയർ ഉമ തോമസ് എംഎൽഎ, എറണാകുളം ഗാന്ധിനഗർ ഹൈപ്പർമാർക്കറ്റ് ഓണം ഫെയർ  ടി ജെ വിനോദ് എംഎൽഎ,  കൊച്ചി ചുള്ളിക്കൽ പീപ്പിൾസ് ബസാർ ഓണം ഫെയർ  കെ.ജെ മാക്സി എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്തു.

 മൂവാറ്റുപുഴ സൂപ്പർമാർക്കറ്റിലെ ഓണം ഫെയർ മൂവാറ്റുപുഴ മുൻസിപ്പാലിറ്റി ചെയർമാൻ പി പി എൽദോ,  പറവൂർ പീപ്പിൾസ് ബസാർ ഓണം ഫെയർ,  നോർത്ത് പറവൂർ മുൻസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ എന്നിവർ നിർവഹിച്ചു. സെപ്റ്റംബർ 14 വരെയാണ് ഓണം ഫെയറുകൾ പ്രവർത്തിക്കുക.

date