കളമശ്ശേരി കാർഷികോത്സവം ഫൈവ് സ്റ്റാർ ഭക്ഷണം ആസ്വദിക്കാം; പോക്കറ്റ് കീറാതെ
ഫൈവ് സ്റ്റാർ ഭക്ഷണരുചി പോക്കറ്റിലൊതുങ്ങുന്ന കാശിന് ആസ്വദിക്കാൻ കളമശ്ശേരി കാർഷികോത്സവ വേദിയിൽ ആസ്വദിക്കാൻ അവസരം. വേദിയിൽ ഒരുക്കിയ ഫൈവ് സ്റ്റാർ ഫുഡ് കോർട്ടാണ് നിസാര കാശിനു ഭക്ഷണം ലഭ്യമാക്കുന്നത്.
ചിക്കൻ , ബീഫ് ബിരിയാണിക്കു 200 രൂപ മാത്രമാണ് വില. കിഴി പൊറോട്ടയ്ക്കും അതേ നിരക്ക് . മറ്റു ഐറ്റങ്ങൾക്കൊന്നിനും ശരാശരി റേറ്റിൽ വ്യത്യാസമില്ല.
അപ്പം , ബീഫ്, ചിക്കൻ വിഭവങ്ങൾ കോംബോ ആയും അല്ലാതെയും കിട്ടും . ഇറ്റാലിയൻ കോഫി ഇനങ്ങളാണ് പവലിയനിൽ ജനശ്രദ്ധ ആകർഷിച്ച മറ്റ് ഐറ്റങ്ങളിൽ പ്രധാനം. 60 രൂപ മുതലാണ് ഇറ്റാലിയൻ കോഫി നിരക്ക്.
കാസിനോ എയർ കാറ്ററേഴ്സ് ആൻ്റ് ഫ്ളൈറ്റ് സർവ്വീസസ് (ക്രാഫ്സ്), നിള, താജ് എന്നിവയാണ് നക്ഷത്ര ഭക്ഷണം ഒരുക്കിയത്. സെപ്തം: 11ന് നിള,
സെപ്തം: 12 താജ് ഹോട്ടൽ എന്നിവരുടെ ഫൈവ് സ്റ്റാർ രുചികൾ ആസ്വദിക്കാം.
വ്യവസായ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ് കളമശ്ശേരി കാർഷികോത്സവം 2.0 സംഘടിപ്പിച്ചിരിക്കുന്നത്.
- Log in to post comments