Skip to main content

സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി തെളിവെടുക്കും

കേരള നിയമസഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി, 1986 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ടിന്റെ കീഴില്‍ പുറപ്പെടുവിച്ച എസ്.ആര്‍.ഒ കള്‍ പഠനവിധേയമാക്കുന്നതിന് എറണാകുളം തൃപ്പൂണിത്തുറ ഹില്‍ പാലസില്‍ ഇന്ന് (നവംബര്‍29) രാവിലെ 11 ന് യോഗം ചേരും.  ആക്ടിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ജില്ലയിലെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുക്കും.  തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍ പാലസും അനുബന്ധ പ്രദേശങ്ങളും സന്ദര്‍ശിക്കും.   

പി.എന്‍.എക്‌സ്.5070/17

date