Skip to main content

ലോക പൈതൃക വാരാഘോഷം : ചരിത്ര രേഖകളുടെ പ്രദര്‍ശനം  ഡിസംബര്‍ ഒന്നു വരെ

ലോക പൈതൃക വാരാഘോഷത്തോടനുബന്ധച്ച് ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് കോട്ടയ്ക്കകം ഗവണ്‍മെന്റ് ആശുപത്രിയുടെ സമീപത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സില്‍ നടത്തുന്ന അപൂര്‍വ്വ ചരിത്ര രേഖകളുടെയും പുസ്തകങ്ങളുടെയും പ്രദര്‍ശനം ഡിസംബര്‍ ഒന്നു വരെ നീട്ടി.  വകുപ്പിന്റെ പ്രസിദ്ധീകരണങ്ങള്‍ ഇവിടെ വില്‍പനയ്ക്കുണ്ട്.  1881, 1888 വര്‍ഷങ്ങളിലെ ഒന്നാം പാഠപുസ്തകം മുതല്‍ അപൂര്‍വ്വ പാഠപുസ്തകങ്ങള്‍, പലതരം ഗസറ്റുകള്‍, സെറ്റില്‍മെന്റ് രജിസ്റ്ററുകള്‍ എന്നിവയും തൃപ്പടിദാനം തുടങ്ങിയ അപൂര്‍വ്വ രേഖകളം പ്രദര്‍ശനത്തിലുണ്ട്.  തുറമുഖ, പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രദര്‍ശന നഗരി സന്ദര്‍ശിച്ചു.  ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ പി. ബിജു.  മലയിന്‍കീഴ് ഗോപാല കൃഷ്ണന്‍, ദേവദാസ്, സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ് സൂപ്രണ്ട്. എല്‍. അനി, ആര്‍ക്കിവിസ്റ്റ് എസ്. ജെ. അംബികാദേവി എന്നിവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.5071/17

date