Skip to main content

വഖഫ് ഭേദഗതി: മെമ്മോറാണ്ടം  നൽകി

കേരള സംസ്ഥാന വഖഫ് ബോർഡ് വഖഫ് (ഭേദഗതി) ബിൽ,2024 സംബന്ധിച്ച്  അഭിപ്രായങ്ങളും ആക്ഷേപങ്ങളും രേഖപ്പെടുത്തികൊണ്ടുള്ള മെമ്മോറാണ്ടം ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റി മുമ്പാകെ സമർപ്പിച്ചു. ബംഗളൂരുവിൽ നടന്ന യോഗത്തിൽ ബോർഡ് ചെയർമാൻ അഡ്വക്കേറ്റ് എം. കെ. സക്കീറിൻ്റെ നേതൃത്വത്തിൽ മെമ്പർമാരായ എം. ഉബൈദുല്ല എം എൽ എ, എം. സി.മായിൻഹാജി, അഡ്വ. പി. വി.സൈനുദ്ദീൻ, റസിയ ഇബ്രാഹിം, പ്രൊഫ.കെ.എം. അബ്ദുൽ റഹീം, വി. എം. രഹ്‌ന, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി. എസ്. സക്കീർ ഹുസൈൻ എന്നിവർ ചേർന്നാണ് മെമ്മോറാണ്ടം സമർപ്പിച്ചത്.

date