എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി മണിമലക്കുന്ന് ഗവ കോളേജ്
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി മണിമലക്കുന്ന്
ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജിനെ
പ്രഖ്യാപിച്ചു. തിരുമാറാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് അഡ്വ.സന്ധ്യാമോൾ പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വക്കേറ്റ് അനൂപ് ജേക്കബ് എം എൽ എ പ്രഖ്യാപനം നടത്തി. 2025 മാർച്ച് 30 ന് കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഹരിത ക്യാമ്പസ് നാടിനു സമർപ്പിച്ചുകൊണ്ടാണ് ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചത്. തിരുമാറാടി ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ,ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ്
മണിമലക്കുന്ന് NSS യൂണിറ്റ്
എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മാലിന്യ പരിപാലനം, ജൈവ വൈവിധ്യം, കൃഷി, ഊർജ സംരക്ഷണം, ജല സുരക്ഷ, ഹരിത പെരുമാറ്റ ചട്ടം, മറ്റു അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനത്തിൽ നടത്തിയ ഗ്രേഡിങ്ങിൽ എ പ്ലസ് നേടികൊണ്ടാണ് കോളേജ് ഈ അംഗീകാരം നേടിയത്. ക്യാമ്പസിൽ എൻ എസ് എസിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പ്രവർത്തനം, പച്ചത്തുരുത്ത് എന്നിവ നിർമ്മിച്ചു പരിപാലിച്ചു വരുന്നു. കാന്റീനിലെ ജൈവ മാലിന്യം ഉൾപ്പെടെ സംസ്കരിക്കുന്നത്തിനായി ബയോ ഗ്യാസ് പ്ലാന്റ് പ്രവർത്തിച്ചു വരുന്നു. ഒരു ദിവസം രണ്ടു മണിക്കൂർ ബയോ ഗ്യാസ് പാചക ആവശ്യത്തിനായി ലഭിക്കുന്നു. കൂടാതെ ഓഫീസ് പൂർണമായും പ്രവർത്തിക്കുന്നത് സോളാർ പാനലിലാണ്. കൂടാതെ പൊതു സ്ഥലങ്ങളിൽ ഉൾപ്പെടെ മാലിന്യ പരിപാലന ബോർഡുകൾ, ക്ലാസ്സ് മുറികളിൽ ഉൾപ്പെടെ പ്ലാസ്റ്റിക്, കടലാസ്, ജൈവ അവശിഷ്ടം നിക്ഷേപിക്കിന്നതിന് പ്രത്യേക ബിന്നുകൾ എന്നിവ കോളജിൽ പ്രവർത്തിക്കുന്നു. കൂടാതെ മെഗാ ക്ലീനിങ് ഡ്രൈവ്, ഗ്രീൻ ടോക്ക് എന്നിവയും സംഘടിപ്പിച്ചു.
ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ അടുത്ത ആറു മാസത്തെ കർമ്മപദ്ധതിയുടെ പ്രകാശനം മുൻ എം എൽ എ എം ജെ ജേക്കബ് പഞ്ചായത്ത് സെക്രട്ടറി പി.പി. റെജിമോന് നൽകി നിർവഹിച്ചു.
മണിമലക്കുന്ന് ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ് പ്രിൻസിപ്പൽ ഡോ കെ. മണിലാൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ എ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോർജ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമ മുരളിധരകൈമൾ, ഗ്രാമപഞ്ചായത്ത് അംഗം ആതിര സുമേഷ്, വി ഇ ഒ ആർ. പ്രിയരഞ്ജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകല ബിനോയ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജെ. ജിജ, നിർമ്മൽ സാബു, ഹരിതകർമ്മ സേനാംഗങ്ങൾ,എൻ എസ് എസ് വോളണ്ടിയേഴ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments