Skip to main content

സംരംഭകത്വ മാര്‍ഗ നിര്‍ദ്ദേശ സെമിനാര്‍ 30ന് 

 

                                   

      സംരംഭക സന്നദ്ധരായ യുവജനങ്ങള്‍ക്ക് വായ്പാ  സൗകര്യങ്ങള്‍ ഒരുക്കുന്നതിനും  മാര്‍ഗ്ഗ നിര്‍ദ്ദേശം  നല്‍കുന്നതിനുമായി  ജില്ലാ  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും   മാനന്തവാടി ടൗണ്‍  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും   സംയുക്താഭിമുഖ്യത്തില്‍  മാനന്തവാടി  ബ്ലോക്ക് ട്രൈസം ഹാളില്‍   നവംബര്‍  30 ന്  രാവിലെ 10  ന്  സംരഭകത്വ  മാര്‍ഗ്ഗ നിര്‍ദ്ദേശ  സെമിനാര്‍ സംഘടിപ്പിക്കുന്നു.  ഒ ആര്‍ കേളു എം.എല്‍.എ. സെമിനാര്‍ ഉദ്ഘാടനം ചെയ്യും.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   പ്രീതാരാമന്‍ , മുനിസിപ്പല്‍  വൈസ്  ചെയര്‍പേഴ്‌സണ്‍   പ്രതിഭാ ശശി  തുടങ്ങിയവര്‍ സംബന്ധിക്കും.   സെമിനാറില്‍  പുത്തൂര്‍  വയല്‍  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ട്രൈയിനര്‍ ആല്‍ബിന്‍ ജോണ്‍ ക്ലാസ്സെടുക്കും. കെസ്‌റുമള്‍ട്ടിപര്‍പ്പസ് തുടങ്ങി വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദേ്യാഗാര്‍ത്ഥികള്‍, സംരഭക സന്നദ്ധരും തല്‍പരരുമായ   പൊതുജനങ്ങള്‍  എന്നിവര്‍  പങ്കെടുക്കണമെന്ന്  മാനന്തവാടി  എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04936 246222, 04935 202534.

date