Skip to main content

എക്‌സ്‌പ്ലോറിങ്‌ ഇന്ത്യ പ്രോഗ്രാം സംഘടിപ്പിച്ചു

        സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വിദ്യാർത്ഥികൾക്കായി എക്‌സ്‌പ്ലോറിങ്‌ ഇന്ത്യ പ്രോഗ്രാം സംഘടിപ്പിച്ചു. പഠനത്തിൽ മികവ് പുലർത്തുന്ന തെരെഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾക്കാണ് എക്‌സ്‌പ്ലോറിങ്‌ ഇന്ത്യ പ്രോഗ്രാം വഴി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾചരിത്രപ്രാധാന്യമുള്ള ഇടങ്ങൾ എന്നിവ സന്ദർശിക്കുന്നതിനായി അവസരം ലഭിച്ചത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള വിവിധ സ്ഥാപനങ്ങളാണ് ഇതിനായി തെരെഞ്ഞെടുത്തത്.  ഏഴു ദിവസങ്ങൾ നീണ്ടു നിന്ന പര്യടനത്തിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ്, ഇൻഡോ-അമേരിക്കൻ ഹൈബ്രിഡ് സീഡ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം, ബാംഗ്ലൂർ ഫോർട്ട്, മൈസൂർ പാലസ് എന്നിങ്ങനെ  വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാണുവാനും ചർച്ചകളിൽ പങ്കെടുക്കുവാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. വിദ്യാർത്ഥികളുടെ വ്യക്തി ജീവിതത്തിലും പഠന മേഖലകളിലും ഏറെ ഗുണഫലങ്ങൾ സൃഷ്ടിക്കുന്നതിനും രാജ്യത്തിന്റെ ചരിത്രശേഷിപ്പുകൾ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനും ഈ യാത്ര പദ്ധതി വഴിയൊരുക്കി. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ ജീവനക്കാർവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിങ്ങ് സെന്ററുകളിലെ അധ്യാപകർ എന്നിവരും എക്‌സ്‌പ്ലോറിങ്‌ ഇന്ത്യ പ്രോഗ്രാമിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4474/2024

date